Monday, March 30, 2009

പിണറായിക്ക്‌ ബര്‍ദാണ്റ്റെ മറുപടി

പിണറായിക്ക്‌ ബര്‍ദാണ്റ്റെ മറുപടി പി.ഡി. പി വര്‍ഗീയപാര്‍ട്ടിയെന്ന് ബര്‍ദാന്‍. ചങ്കുറപ്പോടെ അതു വിളിച്ച്‌ പറയാന്‍ യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാരനെ കഴിയൂ. മദനിയെ വീരനായകനായി വാഴ്ത്താന്‍ ശ്രമിക്കുന്നവര്‍ ഭീകരവാദികളെ പോലെ സംസാരിക്കുന്നത്‌ നാം കണ്ടതാണല്ലോ?. പണ്ട്‌ തീവ്രവാദത്തെ പ്രോത്സാഹിപ്പിച്ചിരുന്നതിന്‌ ജയില്‍ശിക്ഷ അനുഭവിച്ച വ്യക്തി ഇപ്പോള്‍ നിലപാട്‌ മാറ്റിയാല്‍ അയാളെ പൂര്‍ണ്ണമായിവിശ്വസിച്ച്‌ കൂടെ നിര്‍ത്താന്‍ പൊയ്മുഃഖമണിഞ്ഞ നേതാക്കള്‍ക്കേ കഴിയൂ. ബോംബെ സ്ഫോടനത്തിണ്റ്റെ വക്താവായ കസബ്‌ തണ്റ്റെ തെറ്റ്‌ സമ്മതിച്ച്‌ മതനിരപേക്ഷകുപ്പായമണിഞ്ഞാല്‍ അദ്ദേഹത്തെ മൂന്നാം മുന്നണി (അങ്ങനൊന്നുണ്ടോ എന്നൊരു സംശയം)യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാന്‍ പൊന്നാനിയില്‍ കവലപ്രസംഗം നടത്തിയ നേതാവ്‌ ശ്രമിക്കുമൊ ? അങ്ങനെയാണെങ്കില്‍ ആഭ്യന്തരവകുപ്പ്‌ മദനിക്കു തന്നെ കൊടുക്കണം?

No comments:

Post a Comment